യുവാവുമായി മകളുടെ അടുപ്പം ഇഷ്ടപ്പെട്ടില്ല; മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഇതറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവിനെതിരെ കേസ്

യുവാവുമായി അടുപ്പം സ്ഥാപിച്ചതിനെ തുടര്‍ന്ന് എതിര്‍പ്പു പ്രകടിപ്പിച്ച പിതാവ് മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതറിഞ്ഞ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാവിന്റെ പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടക ഉഡുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആസിഫ് ആപത്ബാന്തവ(41)യ്‌ക്കെതിരെയാണ് കേസെടുത്തത്. ആസിഫിന്റെ മകള്‍ ബന്ധുവായ തീര്‍ത്ഥഹള്ളി സ്വദേശിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ആസിഫ് അംഗീകരിച്ചിരുന്നില്ല. ബന്ധം ഒഴിവാക്കാന്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പറ്റില്ലെന്ന് അറിയിച്ച യുവാവിനെ മര്‍ദിച്ച് അവശനാക്കി വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് മകളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും അതിലുണ്ടായിരുന്ന എല്ലാ വീഡിയോകളും ഫോട്ടോഗ്രാഫുകളും തന്റെ മൊബൈലിലാക്കുകയും ചെയ്തു. അവര്‍ തമ്മിലുള്ള ഫോട്ടോകളും സ്വകാര്യ വിഡിയോകളും വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. സുഹൃത്തുക്കളില്‍ നിന്ന് വിവരമറിഞ്ഞ പെണ്‍കുട്ടി ഫിനൈല്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാവ് അജ്ജരക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഫിന്റെ ഭാര്യ പരാതിയില്‍ സിഇഎന്‍ സ്റ്റേഷന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page