കണ്ണൂര്‍: വ്യാജ നമ്പര്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി പിടിയില്‍. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിനു സമീപത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് ലോറി പിടികൂടിയത്. കൊല്ലത്തു നിന്നു വളപട്ടണത്തേക്ക് ചരക്കുമായി വന്നതായിരുന്നു ലോറി. വണ്ടിയുടെ നമ്പറില്‍ സംശയം തോന്നി ചേസീസ് നമ്പര്‍ കൂടി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നു ആര്‍.ടി.ഒ അധികൃതര്‍ പറഞ്ഞു. ലോറിയേയും ഡ്രൈവര്‍ സനോജിനെയും കസ്റ്റഡിയിലെടുത്തു പൊലീസിന് കൈമാറിയതായി കൂട്ടിച്ചേര്‍ത്തു. വളപട്ടണം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. നികുതി വെട്ടിപ്പിനു വേണ്ടിയാണോ വ്യാജനമ്പര്‍ ഘടിപ്പിച്ചതെന്നു വ്യക്തമല്ല.
