സ്‌കൂട്ടറില്‍ കടത്തിയ 1.152 കിലോഗ്രാം കഞ്ചാവുമായി അജാനൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.152 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകുന്നേരം നോര്‍ത്ത് ചട്ടഞ്ചാലില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ചെര്‍ക്കള ഭാഗത്തു നിന്നു എത്തിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ വേഗത കുറച്ചുവെങ്കിലും പെട്ടെന്നു മുന്നോട്ടെടുത്തു. ഇതിനിടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് വിന്‍സന്റ് സ്‌കൂട്ടറിന്റെ ഹാന്‍ഡലില്‍ പിടിച്ചു നിര്‍ത്തി. സംശയം തോന്നിയ പൊലീസ് സംഘം സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിവശം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍, സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page