വയനാട് : പൊള്ളലേറ്റ മൂന്നുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ നാട്ടുവൈദ്യനെയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട് വൈശസത്തെ അൽത്താഫിന്റെ മകൻ മുഹമ്മദ് അസാനാ(3)ണ് മരിച്ചത്. ജൂൺ 20 നായിരുന്നു മരണം.പിതാവ് അൽത്താഫിനെയും നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനെയുമാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമം എന്നിവയനുസരിച്ചാണ് അറസ്റ്റ് . ജൂൺ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണു കുട്ടിക്കു പൊള്ളലേറ്റത്. ഉടനെ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ പെട്ടെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്തു . എന്നാൽ കുട്ടിയെ പിതാവ് നാ ട്ടുവൈദ്യന്റെ സമീപത്തെത്തിക്കുകയായിരുന്നു. കുട്ടിയുടെ നില കൂടുതൽ ശോചനീയമായതിനെത്തുടർന്നു ജൂൺ 18 നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലെത്തിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കുട്ടി മരിച്ചു. പൊലീസിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു കുട്ടിയെ കോഴിക്കോട്ടു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.