കാസര്‍കോട്: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം 17കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കാല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പതിനേഴുകാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.
