ദുരഭിമാന കൊല വീണ്ടും: ഭര്‍ത്താവിന്റെ സമീപത്തുനിന്നും 20 കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കത്തിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജാല്‍വാറില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭര്‍ത്താവിന്റെ സമീപത്തു നിന്നും 20 കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
20 കാരിയായ യുവതിയും യുവാവും ഇഷ്ടപ്പെട്ട് വിവാഹിതരായവരാണ്. വിവാഹത്തിന് ശേഷവും കുടുംബാംഗങ്ങളുടെ എതിര്‍പ്പ് തുടര്‍ന്നു. ഇതോടെ പലയിടങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു യുവ ദമ്പതികള്‍. വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് താമസസ്ഥലം മാറിക്കൊണ്ടിരുന്നത്. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ എത്തിയതായിരുന്നു ദമ്പതികള്‍. വിവരമറിഞ്ഞ് അവിടെയെത്തിയ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയുമായിരുന്നു. യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം ഭൂരിഭാഗവും കത്തിതീര്‍ന്നിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ പൊലിസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page