പുലര്‍ച്ചേ ബാത്ത് റൂമില്‍ പോകാനായി ലൈറ്റിട്ടപ്പോള്‍ അകത്ത് കള്ളന്‍; വീട് കുത്തിത്തുറന്ന് കവര്‍ച്ച; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

വീട് കുത്തിത്തുറന്ന് കവര്‍ച്ച. പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കര്‍ണാടക മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍കുഞ്ഞെ നീരാളികെയിലെ ഷെക്കബ്ബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അത്താഴം കഴിഞ്ഞ് ഷെക്കബ്ബയും ഭാര്യയും കുട്ടികളും ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ, ഷെക്കബ്ബയ്ക്ക് മരുമകനില്‍ നിന്ന് ഒരു കോള്‍ വന്നു. ഏറെ നേരം സംസാരിച്ച ശേഷം കിടന്നുറങ്ങി. പുലര്‍ച്ചെ നാലരയോടെ ശെക്കബ്ബയുടെ മകള്‍ വാഷ്റൂമില്‍ പോകാനായി ഉണര്‍ന്ന് നോക്കിയപ്പോഴാണ് കള്ളനെ അകത്ത് കണ്ടത്. ബഹളം വച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 5000 രൂപ പണവും കവര്‍ച്ചചെയ്തതായി മനസിലായത്. മുന്‍വശത്തെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ മോഷ്ടാക്കള്‍ വടി ഉപയോഗിച്ച് പിന്‍വാതില്‍ തുറക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും മുല്‍ക്കി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിദ്യാധറും വീട് സന്ദര്‍ശിച്ചു. അയല്‍പക്കത്തെ വിജിത് ഷെട്ടിയുടെ വീടിന്റെ ജനാലയില്‍ നിന്ന് വാനിറ്റി ബാഗും മോഷ്ടാക്കള്‍ മോഷ്ടിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലയില്‍ കോണ്‍ഗ്രസ് ഭിന്നത കടുക്കുന്നു; സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ വിഭാഗക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ മാറ്റിയതായി ആരോപണം
Scroll to top

You cannot copy content of this page