പാലക്കാട്: നിരവധി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച ബസ് കണ്ടക്ടർ ഒടുവിൽ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബ്(25) ആണ് പിടിയിലായത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പ രാതിയിൽ തൃത്താല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പത്തോളം പോക്സോ കേസുകളിൽ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെ ൺകുട്ടികളെ പരിചയപ്പെട്ടുകയാണ് ആദ്യം ചെയ്യുക. തമാശകൾ പറഞ്ഞ് അടുത്തു കൂടി സൗഹൃദത്തിൽ ആക്കും. പിന്നെ പ്രണയം നടിച്ച് പീഡനം. ഒരേ സമയം രണ്ട് സ്കൂൾ വി ദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയമെന്ന് പൊലീസ് പറയുന്നു. നിരവധി പെൺകുട്ടികൾ യുവാവിന്റെ വശീകരണത്തിൽ പെട്ടിട്ടുണ്ടെന്നും പലരും പരാതി പറയാൻ മടിക്കുന്നുവെന്നും പൊലീസ് പറയുന്നു. നിരവധി വീട്ടമ്മമാരും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ മൊബൈലിലെ വാട്സ്ആപ്പ് സന്ദേശങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)