കാസര്‍കോട്: കുമ്പള പേരാലില്‍ സ്വകാര്യ ബസ് സ്‌കൂട്ടിയിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ നടുപ്പളം സ്വദേശി സിറാജി(37)നാണ് പരിക്ക്. ഇയാളെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പേരാലില്‍ വച്ചാണ് അപകടം. കുമ്പളയില്‍ നിന്ന് പേരാലിലേക്ക് വരികയായിരുന്ന സ്വകാര്യബസ് എതിര്‍ദിശയില്‍ എത്തിയ സ്‌കൂട്ടിയിലിടിക്കുകയായിരുന്നു.
