നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ഒരു ഹിന്ദി ദിനപത്രത്തിന്റെ ലേഖകനെ സി ബി ഐ അറസ്റ്റു ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ വച്ചാണ് ജമാലുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായതെന്ന് സി ബി ഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരുമായി ഇയാള്‍ക്കു അടുത്ത ബന്ധമുണ്ടെന്നു സൂചനയുണ്ട്. ഗുജറാത്തിലെ ഗോഡ്ര, അഹമ്മദാബാദ്, ഖേഢ, ആനന്ദ് തുടങ്ങി എട്ടു സ്ഥലങ്ങളില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പട്‌നയില്‍ അശുതോഷ് കുമാര്‍, മനീഷ് കുമാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page