ദുബായിലെ കലാ സ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് ‘ഇശല്‍ നിലാവ് 2024’

 

ദുബായ്: ദുബായി മലബാര്‍ കലാ സംസ്‌കാരിക വേദി ബലി പെരുന്നാളിന്റെ ഭാഗമായി പള്‍ ഗ്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ‘ഇശല്‍ നിലാവ് 2024’ കലാ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
ഹിസ് ഹൈനസ് ഷെയ്ഖ് ജുമാ ബിന്‍ മക്തൂം ആള്‍ മക്തൂമിന്റെ പ്രൈവറ്റ് അഡൈ്വസ് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ യാക്കൂബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള അദ്ധ്യക്ഷത വഹിച്ചു. മേജര്‍ ഉമര്‍ മാര്‍ഴുകി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. ഏഷ്യന്‍ ഷട്ടല്‍ ബാട്ട്മിന്റണില്‍ യുഎഇ ടീമിന് വേണ്ടി കളിച്ച റീം സിറാജിനെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രം കോര്‍ഡിനേറ്റര്‍ ഷബീര്‍ കീഴുര്‍ സ്വാഗതം പറഞ്ഞു.
അറബ് പ്രമുഖരായ അബ്ദുള്ള അല്‍ഹുസൈനി സാലെ ഇസ, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെഇഎ ബക്കര്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഇഖ്ബാല്‍ ഹത്ബൂര്‍, ഡോ.സിറാജ് ആസ്റ്റര്‍, ഇബ്രാഹിം ഖലീല്‍, സമീര്‍ ജി കോം, പുന്നക്കന്‍ മുഹമ്മദ്, സിപി ജലീല്‍, റഫീക്ക് പി.കെ, ജമാല്‍ ഉപ്പള, സലാം കന്യപ്പാടി, സലീം ടിക്കോ തുടങ്ങിയര്‍ സംസാരിച്ചു. സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍, തൈമൂര്‍ താരിക്, ഹാശിം പപ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, ആദില്‍ അത്തു, സമീര്‍ ചാവക്കാട്, നിസാര്‍ വയനാട്, ഇബാ സിറാജ് എന്നിവര്‍ ഇശല്‍ നിലവിനെ സംഗീതസാന്ദ്രമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page