പുത്തൂര്‍(കര്‍ണ്ണാടക): മൂന്നു വര്‍ഷം മുമ്പു വിവാഹിതയായ യുവതി താലിമാല ഭര്‍തൃവീട്ടില്‍ ഊരിവച്ച ശേഷം സ്ഥലം വിട്ടു.
പുത്തൂര്‍ താലൂക്കിലെ സര്‍വെ വില്ലേജില്‍പ്പെട്ട ഭക്തകോടി കല്ലെഗുഡ്ഡുറിലെ ഹരീഷിന്റെ ഭാര്യ ദീപിക (23)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്. ഹരീഷും ബന്ധുക്കളും ഭാര്യയെ പലേടത്തും തിരക്കിയെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിയാതായതിനെ തുടര്‍ന്നു സാമ്പ്യ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൂന്ന് മാസങ്ങള്‍ക്കു മുമ്പും ദീപികയെ കാണാതായിരുന്നുവെന്നും അന്ന് മംഗളൂരുവില്‍ വച്ചു കഡബ കര്‍മ്മയിലെ പ്രശാന്തിനൊപ്പം കണ്ടെത്തുകയായിരുന്നെന്നും പറയുന്നു. ഇപ്പോഴും ദീപിക പ്രശാന്തിനൊപ്പമായിരിക്കും പോയതെന്നു പൊലീസും സംശയം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)