എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം; 11 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം. ഭക്ഷണം കഴിച്ച് ഛര്‍ദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറില്‍ ബങ്കയിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി പറഞ്ഞു. പാമ്പിന്റെ വാല്‍കഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഭക്ഷണമുണ്ടാക്കിയവര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം ഭക്ഷണ വിതരണക്കാരെയും മാറ്റാന്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചതായി സബ് ഡിവിഷണല്‍ ഓഫീസര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. കൂടാതെ, പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാര്‍ത്ഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page