മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കല്‍പന എന്നീ പേരുകളില്‍ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം പ്രതിയായ ദേവി ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് ബിജുവിനെ വിശ്വസിപ്പിക്കുകയും രണ്ടാം പ്രതിയായ കല്‍പ്പന വാട്സ്ആപ്പ് വഴി സര്‍വീസ് ചാര്‍ജ് ആണെന്നും പറഞ്ഞ് മാര്‍ച്ച് 29 മുതല്‍ മെയ് 8 വരെയുള്ള ദിവസങ്ങളില്‍ പലതവണകളായി പണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് പരാതി. ബിജുവിന്റെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page