കണ്ണൂര്‍: വീട്ടു പരിസരത്ത് അസമയത്ത് കാണപ്പെട്ട് നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ചിറക്കല്‍, അരമ്പേത്തിലെ തൈക്കണ്ടി സൂരജ് (47) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഒരാഴ്ച മുമ്പ് സൂരജ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഞ്ചിയോപ്ലാസ്റ്ററിക്കു വിധേയനായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ എടച്ചേരിയിലെ ഒരു വീട്ടുപരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാരാണ് സൂരജിനെ കണ്ടത്. ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാരനാണെന്നും ഒരു കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് എത്തിയതെന്നുമായിരുന്നുവത്രെ മൊഴി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
![](https://mlozaudj56ft.i.optimole.com/w:678/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound2897839617338267774.jpg)