പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാണ്, കോഴിക്കോട് കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍

കോഴിക്കോട്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍. വെള്ളിയാഴ്ചയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ കാണപ്പെട്ടത്. ‘തിരിച്ചു വരും ഒരു കൊടുങ്കാറ്റായി’ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.
നേരത്തെ പാലക്കാട്ടും തൃശൂരിലും തിരുവനന്തപുരത്തും കെ. മുരളീധരനായി ഫ്ളക്സുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ മുരളിയേട്ടന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല എന്നിങ്ങനെയായിരുന്നു ഫ്ളക്സുകളിലും പോസ്റ്ററുകളിലും എഴുതിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page