ഇരുമ്പ് തോട്ടി ഉപയോഗിച്ച് ടെറസിൽ നിന്നും തേങ്ങ പറിച്ചു; തിരിച്ചുവരവേ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടി; 60 കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം !

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വയോധികക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്ത് വച്ചായിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പ് തോട്ടി വാങ്ങി ടെറസിൽ നിന്നും തേങ്ങ അടർത്തിയശേഷം തോട്ടി തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഷോക്കേറ്റ് തെറിച്ചുവീണ വീട്ടമ്മയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളോടൊപ്പം ചെന്നൈയിലായിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരവാരം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ഇലക്ട്രിക് ലൈനുകൾ വളരെ താഴ്ന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page