കുമ്പള റയില്‍വേ സ്റ്റേഷന്‍ വിപുലീകരിക്കണം: ഒ ഐ സി സി റിയാദ് കമ്മിറ്റി

കുമ്പള: 37 ഏക്കര്‍ സ്ഥലസൗകര്യമുള്ള കുമ്പള റയില്‍വേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനുള്ള നടപടി ഏര്‍പ്പെടുത്തണമെന്നു ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി സി എം കുഞ്ഞി മൊഗ്രാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയോടാവശ്യപ്പെട്ടു.
വരുമാനത്തില്‍ പിന്നിലല്ലാത്ത കുമ്പള സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പുറന്തള്ളപ്പെട്ടിരിക്കുന്നു. അതിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ നിവേദനം കുഞ്ഞി ചൂണ്ടിക്കാട്ടി. കാസര്‍കോട് റയില്‍ വേ സ്‌റ്റേഷന്‍ സ്ഥല പരിമിതി കൊണ്ടു വീര്‍പ്പു മുട്ടുമ്പോള്‍ ട്രെയിനുകള്‍ നിറുത്തിയിടാനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള സൗകര്യം കുമ്പളയില്‍ ഏര്‍പ്പെടുത്തുന്നത് റയില്‍വേക്കും യാത്രക്കാര്‍ക്കും നാടിനും ഗുണകരമാവുമെന്നു നിവേദനത്തില്‍ എടുത്തുകാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page