അനധികൃതപൂഴി വാരല്‍ സംഘം പുഴയില്‍ മുക്കി ഒളിപ്പിച്ചിട്ടിരുന്ന 12 തോണികള്‍ പൊലീസ് മുങ്ങിയെടുത്തു കരക്കെത്തിച്ചു ജെ സി ബി ഉപയോഗിച്ചു പൊളിച്ചു.
ഷിറിയ പുഴയിലെ ഒളയത്ത് ഇന്നുച്ചക്കാണ് കുമ്പള പൊലീസ് മണല്‍ കടത്തിനുപയോഗിക്കുന്ന തോണികള്‍ പിടികൂടി നശിപ്പിച്ചത്.
മഞ്ചേശ്വരം മേഖലയില്‍ മണലൂറ്റ് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടികളാരംഭിച്ചത്. ഒളയത്ത് മണല്‍ വാരലും കടത്തും അതിശക്തമായി തുടരുകയാണെന്നും ജനങ്ങള്‍ക്കു മണല്‍ മാഫിയ വന്‍ ഭീഷണിയായിരിക്കുകയാണെന്നുമുള്ള പരാതിയെതുടര്‍ന്നായിരുന്നു പൊലീസ് നടപടി. എസ് ഐ വിപിന്‍, അഡീഷണല്‍ എസ് ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍വേട്ട. മണല്‍ കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നു പൊലീസ് സംഘം അറിയിച്ചു.
