ആറുമാസം മുമ്പ് വിവാഹിതനായ യുവാവ് തടാകത്തില്‍ വീണ് മരിച്ചു

അബദ്ധത്തില്‍ തടാകത്തില്‍ വീണ് നവവരന് ദാരുണാന്ത്യം. ബെല്‍ത്തങ്ങാടി നന്ദിബേട്ട ഗര്‍ദാദി സ്വദേശി സദാശിവ ഷെട്ടിയുടെ ഏകമകന്‍ ശൈലേഷ് ഷെട്ടി (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ നന്ദിബെട്ടു തടകത്തിലാണ് യുവാവ് വീണ് മരിച്ചത്. കര്‍ഷകനായ ശൈലേഷ് രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തടാകത്തില്‍ വീണതായി സംശയമുയര്‍ന്നത്. വിവരത്തെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കകം ശൈലേഷിനെ തടകാത്തില്‍ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു. ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബെല്‍ത്തങ്ങാടി പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. ആറുമാസം മുമ്പാണ് ശൈലേഷ് വിവാഹിതനായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page