കാഞ്ഞങ്ങാട് : ദേശീയ സ്‌കില്‍ ഡവലപ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ അനഘ പ്രദീപ് ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലുമാണ് സമ്മാനം. ഫ്രാന്‍സില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. ദേശീയ മത്സരത്തില്‍ ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ കേരളത്തെയാണ് അനഘ പ്രതിനിധീകരിച്ചത്. കാഞ്ഞങ്ങാട് മാസ്റ്റര്‍ പ്രിന്റേഴ്സ് ഉടമയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്‍പേഴ്സനുമായ പ്രദീപിന്റെയും ഷീജയുടെയും മകളാണ് അനഘ ഭുവനേശ്വര്‍ ഐഐടിയില്‍ എംടെക് വിദ്യാര്‍ത്ഥിനിയാണ്.
