മംഗ്ളൂരു: 500 രൂപയുടെ കള്ളനോട്ടുകളുമായി മംഗ്ളൂരുവിൽ അറസ്റ്റിലായ കാസർകോട്ടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവരിൽ നിന്നു കണ്ടെടുത്ത 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 506 ആയി. കാസർകോട്, സുർളു സ്വദേശികളായ സി.എ മുഹമമദ് (64) ഭാര്യ ഖമറുന്നീസ (43) എന്നിവരിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്. 500 രൂപ യുടെ കള്ളനോട്ടുകൾ കൈമാറുന്നതിനിടയിൽ ഏതാനും ദിവസം മുമ്പാണ് മംഗ്ളൂരു, ബണ്ട്വാൾ, ബിസി റോഡിൽ വച്ച് ഇരുവരെയും കർണ്ണാടക പൊലീസ് പിടികൂടിയത്. റിമാന്റിലായിരുന്ന ഇരു വരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
