കാസര്‍കോട്: ലോക്‌സഭാ മണ്ഡലം വരണാധികാരി കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. ജൂണ്‍ നാലിന് പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി അസി റിട്ടേണിംഗ് ഓഫീസര്‍മാരായ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജഗിപോള്‍, പി.ബിനുമോന്‍, നിര്‍മല്‍റീത്ത ഗോമസ്, പി.ഷാജു സിറോഷ് പി. ജോണ്‍ കെ. അജിത്കുമാര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍ എ ഡി എം കെ.വി. ശ്രുതി നോഡല്‍ ഓഫീസര്‍മാര്‍ തഹസില്‍ദാര്‍ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. പോസ്റ്റല്‍ ബാലറ്റ്, എആര്‍ ഒ മൈക്രോ ഒബ്‌സര്‍വര്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കുക.
