കാസര്‍കോട്: സഹകരണ ബാങ്കിന്റെ 4.67 കോടി രൂപ കീശയിലിട്ടു മുങ്ങിയ ബാങ്ക് സെക്രട്ടറിക്കെതിരെ ഇന്നു വൈകിട്ടു സഹകാരികളുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ചിനു യു ഡി എഫ് ആഹ്വാനം ചെയ്തു.
ബാങ്ക് കൊള്ളയില്‍ സെക്രട്ടറി മാത്രമല്ല, ഭരണ സമിതി മുഴുവന്‍ കുറ്റവാളികളാണെന്നും അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. മൂന്നു വര്‍ഷമായി ബാങ്കില്‍ നടക്കുന്ന തരികിടയും തട്ടിപ്പും പ്രസിഡന്റോ ഡയറക്ടര്‍മാരോ അറിഞ്ഞില്ലെന്ന് പറയുന്നതു തന്നെ എത്ര വിഡ്ഡിത്തമാണെന്നു ഭാരവാഹികള്‍ അപലപിച്ചു. അനധികൃത നടപടി നീതി പൂര്‍വ്വമായില്ലെങ്കില്‍ സമരസമിതി രൂപീകരിച്ചു ശക്തമായി പ്രതികരിക്കുമെന്നു ഭാരവാഹികള്‍ മുന്നറിയിച്ചു.
