ന്യൂദെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യു പിയിലെ വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
പത്രികാ സമര്‍പ്പണത്തിനു മുമ്പു ദശ്വമേധ് ഘട്ടില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തും. ഗംഗാനദിയില്‍ മുങ്ങിക്കുളിക്കും. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും അതിശയകരവും വേര്‍പ്പെടുത്താനാവാത്തതുമാണെന്നു അദ്ദേഹം പറഞ്ഞു. വാരണാസിയിലെ സിറ്റിംഗ് എം പിയാണ് നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഏഴാംഘട്ടത്തിലാണ് വാരണാസിയില്‍ വോട്ടെടുപ്പ്. ജൂണ്‍ ഒന്നിനാണിത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി തിങ്കളാഴ്ച വൈകിട്ട് വാരണാസിയില്‍ അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ ഗംഭീര റോഡ് ഷോ നടത്തിയിരുന്നു.
