കാസര്‍കോട്: കല്ലക്കട്ടയില്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട 55 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം പിടിച്ചു. മാന്യ, കല്ലക്കട്ടയിലെ എം കെ സച്ചി (33)നെ അറസ്റ്റു ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എച്ച് നൂറുദ്ദീനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തിലാണ് മദ്യം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, വി ബാബു, വി രാജേഷ്, ഫസീല, ഡ്രൈവര്‍ സുമോദ് കുമാര്‍ എം വി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
