മംഗ്‌ളൂരു: കര്‍ണ്ണാടക, ഷിമോഗ ജില്ലയിലെ ലഷ്‌കര്‍, മൊഹല്ലയില്‍ ഗുണ്ടാപ്പോര്. രണ്ട് പേരെ വെട്ടിക്കൊന്നു. ചെറുത്തുനില്‍ക്കുന്നതിനിടയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. പൊലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ഗൗസ് (30), ഷുഹൈബ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുത്തു നില്‍പ്പിനിടയില്‍ സാരമായി പരിക്കേറ്റ മറ്റൊരു ഗുണ്ടയും മട്ടന്‍ഷോപ്പ് ഉടമയുമായ ഹസ്ബു ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഷ്‌കര്‍ മൊഗല്ലയും ഷുഹൈബും ഹസ്ബുഖുറൈശിയെ ആക്രമിക്കാനെത്തിയതായിരുന്നു. ഇതോടെ ഖുറൈശി സ്ഥലത്തുണ്ടായിരുന്നവരെ സംഘടിപ്പിച്ച് തിരിച്ചടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വെട്ടിക്കൊന്നതിന് ശേഷം തലക്ക് കല്ലിട്ട് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കോട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
