കാസര്‍കോട്: 62 കാരനെ ഈ മാസം മൂന്നു മുതല്‍ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ രാമഷെട്ടി (62)യെയാണ് കാണാതായത്. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ ഹരീഷ് കുമ്പള പൊലീസില്‍ പരാതിപ്പെട്ടത്. അതേസമയം കാണാതായ ദിവസം രാവിലെ 11 മണിയോടെ കൈക്കമ്പയില്‍ നിന്നു കാസര്‍കോടു ഭാഗത്തേക്കുള്ള ബസില്‍ ഇദ്ദേഹം കയറിപ്പോവുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. മുമ്പും ഇതുപോലെ കാണാതായിരുന്നുവെന്നും അന്ന് മൂന്നുമാസം കഴിഞ്ഞു തിരിച്ചെത്തിയിരുന്നതായും പറയുന്നു.
