എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച് എ,സ്എല്‍സി, എഎച്ച്എല്‍സി ഫലവും പ്രസിദ്ധീകരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫല പ്രഖ്യാപനം. അതേസമയം ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടന്നത്. പരീക്ഷാഫലം വിവിധ വെബ്സൈറ്റുകളിലൂടെ ലഭിക്കും. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സിഐഎസ് സിഇ 10,12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു.എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page