കാസര്‍കോട്: യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു. കാര്‍ യാത്രക്കാരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ബന്തിയോട് കുക്കാര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും തലപ്പാടിയിലേക്ക് പോവുകയായിരുന്നു ബസ്. കുക്കാര്‍ സ്‌കൂളിന് മുന്നില്‍ യാത്രക്കാരെ ഇറക്കവെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
