ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങി മരിച്ചു

ആലുവയിലെ ഫ്ലാറ്റിൽ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്. ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. സമീപത്തുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമാണ് ഷെബിൻ. പഴഞ്ഞിയിൽ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്‌ന്യൂസ് ഫെസ്റ്റിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം ബുധനാഴ്ച പത്തിന് പഴഞ്ഞിയിലേക്ക് കൊണ്ട് വരും. സംസ്കാരം കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page