കണ്ണൂര്‍, കാസര്‍കോട് ഒഴികെ മറ്റുള്ള ജില്ലകളില്‍ നേരിയ മഴ; കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

കേരളത്തില്‍ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും അതിനിടെ നേരിയ ആശ്വാസമായി ഇന്ന് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് ഒന്നിന് 12 ജില്ലകളിലും മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മെയ് 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മെയ് മൂന്നിന് 12 ജില്ലകളില്‍ മഴ പെയ്യുമന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. മെയ് നാലിനും ഇതേ 12 ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതിനിടെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴയില്‍ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page