ഓമനിച്ചു വളർത്തിയ നായയെ നഷ്ടമായി; വേർപാട് സഹിക്കാനാവാതെ 12 കാരി ജീവനൊടുക്കി

വളര്‍ത്തു നായയെ നഷ്ടപ്പെട്ടതിൽ മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു. ഹരിയാനയില്‍ ആണ് സംഭവം. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി പെണ്‍കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് മാസമായി വളര്‍ത്തുന്ന നായ ചത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൃത്യമായി ഭക്ഷണം പോലും കഴിക്കുന്നില്ലായിരുന്നു. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും പച്ചക്കറി വാങ്ങാൻ മാർക്കറ്റിലേക്ക് പോയ തക്കത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വീട്ടിലെത്തിയ അയല്‍ക്കാരാണ് പുറത്ത് പോയ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page