കൊച്ചിയിലും കോഴിക്കോട്ടും രണ്ടുപേര്‍ കുത്തേറ്റു മരിച്ചു; കോഴിക്കോട് കൊല്ലപ്പെട്ടത് ഓട്ടോ ഡ്രൈവര്‍

ഞായറാഴ്ച പുലര്‍ച്ചേ കോഴിക്കോട്ടും കൊച്ചിയിലും രണ്ടുപേര്‍ കുത്തേറ്റുമരിച്ചു. കോഴിക്കോട്ട് ഓട്ടോഡ്രൈവറും തമ്മനത്ത് യുവാവുമാണ് കൊല്ലപ്പെട്ടത്. പാലാരിവട്ടത്ത് അടിപിടിക്കിടെയാണ് തമ്മനം എകെജി കോളനിയിലെ മനീഷ് കുത്തേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്താണിവരെ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത് എന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. കോഴിക്കോട് ഓട്ടോഡ്രൈവറെ യാത്രക്കാരനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്താ(47) ആണ് മരിച്ചത്. രാവിലെ ഓട്ടോ വിളിച്ചുകൊണ്ടുപോയ യാത്രക്കാരാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മദ്യലഹരിയില്‍ ഓട്ടോയിലുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരുകൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ശ്രീകാന്തെന്ന് പൊലീസ് പറഞ്ഞു. ഏലത്തൂര്‍ സ്റ്റേഷനിലാണ് കേസുള്ളത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page