കാസർകോട്: വ്യാപകമായ കള്ളവോട്ട് ഇനി നടക്കില്ല. തി രഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സംവിധാനം സജ്‌ജമാക്കി. വോട്ട് രേഖപ്പെടുത്തു ന്നത് ഒഴികെയുള്ള കാര്യങ്ങൾ ചി ത്രീകരിക്കും. കള്ളവോട്ടടക്കമുള്ള തടയാനാണു നടപടി. കലക്ടറേറ്റ് കോംപൗണ്ടിലെ എൽഎസ്‌ജിഡി ഓഫിസിലാണ് നിരീക്ഷണ ക്രമീകരണങ്ങൾ കൺട്രോൾ റൂമിൽ 43 ഇഞ്ച് വലുപ്പമുള്ള 14 സ്ക്രീനുകളും 90 ലാപ്ടോപ്പുകളും സജ്‌ജമാക്കിയിട്ടുണ്ട്. വെബ്കാസ്‌റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 90 ഉദ്യോഗ സ്‌ഥരുണ്ടാകും. ഒരാൾ 16 ബൂത്തുകൾ നിരീക്ഷിക്കണം. ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ക്യാമറകളാണ് സ്‌ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങൾ സെർവറിൽ റെക്കോർഡ് ചെയ്യപ്പെടും. ക്യാമറയ്ക്ക് കേടുപാട് വരുത്തിയാലും ദൃശ്യങ്ങൾ ലഭിക്കും. പ്രശ്ന സാധ്യതകളിൽ അകത്തും പുറത്തും ക്യാമറകളുണ്ട്. 300 ഡിഗ്രിക്ക് കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. പോളിങ് സ്റ്റേഷനും പരിസരവും മൊത്തത്തിൽ റെക്കോഡ് ചെയ്യുന്ന രീതിയിലാണ് ക്യാമറ സജ്ജീകരിച്ചിട്ടുള്ളത്. സംഘർഷമോ അനിഷ്ടസംഭവമോ ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ പ്രതികളെ തെളിവുസഹിതം കണ്ടെത്താനും വോട്ടെടുപ്പ് സുതാര്യവും സമാധാനപരവുമാക്കാനും ഇത് സഹായകമാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
90 മോണിറ്ററിങ് ഉദ്യോഗസ്ഥരും 15 സൂപ്പർവൈസർമാരും സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കൽ സംഘവുമാണ് കൺട്രോൾ റൂമിലുള്ളത്.
