കണ്ണൂർ: കല്യാശേരിയിൽ വയോധികയുടെ വോട്ട് സിപിഎം നേതാവ് ചെയ്‌ത സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ കളക്ടർ. ഈ വോട്ട് അസാധുവാ ക്കുമെന്നും റീപോളിംഗ് സാധ്യമല്ലെന്നും കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കാസർകോട് മണ്ഡലത്തിലെ കല്യാശേരി പാറ ക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്റ് ഗണേശൻ ഉൾപ്പടെ അഞ്ച് പോളിംഗ് ഉദ്യോഗസ്ഥ ർക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. പകരം ടീമിനെയും ഏർപ്പെടുത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസർ വി.വി. പൗർണമി, പോളിംഗ് അസിസ്റ്റന്റ് ടി. കെ.പ്രജിൻ, മൈക്രോ ഒബ്‌സർവർ എ.ഷീല, സി വിൽ പോലീസ് ഓഫീസർ പി.ലെജീഷ്, വീഡി യോഗ്രാഫർ പി.പി.റിജു അമൽജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നട ത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
