യു.എ.ഇയിലും കനത്ത മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പും നല്‍കി; ഒമാനില്‍ മലയാളിയടക്കം 12 പേര്‍മരിച്ചു

അബുദാബി: ഒമാന് പിന്നാലെ യു.എ.ഇ.യിലും അടുത്ത മൂന്ന് ദിവത്തേക്ക് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ഞായറാഴ്ച ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവരില്‍ മലയാളിയായ അടൂര്‍, കടമ്പനാട് സ്വദേശി സുനില്‍ കുമാറും ഉള്‍പ്പെടുന്നു. ജോലി സ്ഥലത്ത് മതില്‍ ഇടിഞ്ഞിട്ടുണ്ടായ അപകടത്തിലാണ് സുനില്‍ കുമാര്‍ മരണപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page