ചെമ്മീൻ കറി വച്ചു കഴിച്ചു; 20 കാരിക്ക് ദാരുണാന്ത്യം

ഭക്ഷണത്തിൽ നിന്ന് അലർജി മൂർച്ഛിച്ച് ചികിത്സയിലിരുന്ന 20കാരി മരണത്തിന് കീഴടങ്ങി. പാലക്കാട് മേലൂർ സ്വദേശി നികിതയാണ് മരിച്ചത്.
കഴിഞ്ഞ ആറിനാണ് ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ശ്വാസതടസ്സം രൂക്ഷമായതിന് പിന്നാലെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം
ചികിത്സ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി തൊടുപുഴ പൊലീസ് അറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page