ജമ്മു കശ്മീരില്‍ പാസഞ്ചര്‍ ടാക്‌സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ജോലിക്കായി കശ്മീരിലേക്ക് പോവുകയായിരുന്ന പുറത്തുനിന്നുള്ള തൊഴിലാളികളാണ് മരിച്ചവരില്‍ കൂടുതലും.
ടാക്‌സി ഡ്രൈവര്‍ ജമ്മുവില്‍ നിന്നുള്ള പുരബ് സിങ്ങിന്റെ മകന്‍ ബല്‍വാന്‍ സിംഗ്, ബിഹാറില്‍ താമസിക്കുന്ന വിശ്വനാഥ് മുഖിയയുടെ മകന്‍ വിപിന്‍ മുഖിയ എന്നിവരും അപകടത്തില്‍ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page