അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവം. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലാണ് കപ്പലിടിച്ച് അപകടമുണ്ടായത്. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകര്‍ന്നത്. 3 കിലോമീറ്റര്‍ നീളമാണ് ഈ പാലത്തിനുള്ളത്. ബാള്‍ട്ടിമോറിലെ അഗ്‌നിരക്ഷാ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചിരുന്നു. പാലം മുഴുവനായി നദിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി മാരിലാന്‍ഡ് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിരവധി ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 1977ല്‍ നിര്‍മ്മിതമായ പാലമാണ് തകര്‍ന്നത്. റ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ നാലുവരിയാണ് പാലം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page