ബോള്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: തൊണ്ടയില്‍ ബോള്‍ കുടുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വയനാട്, ചെന്നലോട് ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചെറിയ ബോള്‍ മുഹമ്മദ് അബൂബക്കറിന്റെ തൊണ്ടയില്‍ കുടുങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബോള്‍ എടുക്കാനായില്ല. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതേ അവസ്ഥ ഉണ്ടായി. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. ബോള്‍ എടുക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും രാത്രി പത്തു മണിയോടെ മരണം സംഭവിച്ചു. ശ്വാസതടസ്സം മൂലമാണ് മരണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page