ന്യൂഡെല്‍ഹി: ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷ്ടിച്ചു. 19നു വൈകിട്ട് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദപുരില്‍ വച്ചാണ് കാര്‍ മോഷ്ടിച്ചതെന്നു പറയുന്നു. ടൊയോട്ട ഫോര്‍ച്യൂണ്‍ കാറാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കാര്‍ ഗുരു ഗ്രാമിലേക്കു കൊണ്ടുപോവുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറയുന്നു. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനാണ് കാറിനുള്ളത്.
