പാറശാല ഷാരോണ്‍ വധ കേസ്; കാമുകി ഗ്രീഷ്മയടക്കം മൂന്നു പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചു. പാറശാല സ്വാദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗ്രീഷ്മ, സഹായം ചെയ്ത ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധു, വിഷദ്രാവകം വാങ്ങിക്കൊടുത്ത അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍കുമാര്‍ എന്നിവരാണ് കുറ്റം നിഷേധിച്ചത്. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍ക്കുന്നതിനായി കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. അപ്പോഴായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് പാറശാല പൊലീസ് തയാറാക്കിയ കുറ്റപത്രം നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യത്തിലായിരുന്ന പ്രതികളെ വിളിച്ചു വരുത്തി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. പിന്നാലെ കേസിലെ സാക്ഷികളായ 19 പേരുടെയും വിചാരണ സെപ്തംബര്‍ 19 മുതല്‍ തുടരുന്നതിന് നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി എഎ ബഷീര്‍ ഉത്തരവിട്ടു. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച ബിഎസ് വിനീത് കുമാര്‍ ഹാജരായി.
2022 ഒക്ടോബര്‍ 14 നാണ് കേസിലെ ഒന്നാം പ്രതിയായ തമിഴ്നാട് ഭാഗത്തെ ദേവിയോട് ശ്രീനിലയത്തില്‍ ഗ്രീഷ്മ പാറശാല സ്വാദേശി ഷാരോണ്‍ എന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ജ്യൂസില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്. അത്യാസന്ന നിലയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page