പയ്യന്നൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനി റെയില്‍വേ സ്റ്റേഷനുകളില്‍ എത്തി വോട്ടഭ്യര്‍ഥിച്ചു. മഞ്ചേശ്വരം മുതല്‍ പയ്യന്നൂര്‍ വരെയാണ് സന്ദര്‍ശനം നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലും റെയില്‍വേ വികസനം ശരിയായ ട്രാക്കിലാണെന്ന് അശ്വിനി പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരെയും പ്രീപെയിഡ് ആട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാരെയും കണ്ട ശേഷം മഞ്ചേശ്വരം വരെയുള്ള ട്രെയിന്‍യാത്രയില്‍ യാത്രക്കാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി. ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, ജില്ലാ മീഡിയ കണ്‍വീനര്‍ ധനഞ്ജയന്‍ മധൂര്‍, എന്‍.ഡി.എ ചെയര്‍മാന്‍ എകെ രാജഗോപാലന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
