കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചയാളുടെ കാലിനു വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു ഗുരുതരമായി പ രിക്കേറ്റ കുമ്പള മാർക്കറ്റ് റോഡിലെ ചിക്കൻ സെന്റർ ഉടമ മാട്ടങ്കുഴിയിലെ അൻവർ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ ജില്ലാസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിക്കൻ സെന്ററിലായിരുന്നു അക്രമം. കടയിലെത്തിയ ശാന്തിപ്പള്ളയിലെ ആരിഫും കടയുടമ അൻവറും തമ്മിൽ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തു കയായിരുന്നു. അതിനിടയിൽ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ആരിഫ് അൻവറിന്റെ തലയ്ക്കും കൈ കാലുകൾക്കും വെട്ടുകയായിരുന്നുവെന്നു പറയുന്നു. അക്രമത്തിൽ നിന്ന് ആരിഫിനെ പിന്തിരിപ്പിക്കൻ ശ്രമിച്ച ഇബ്രാഹിമിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആരിഫ് രക്ഷപ്പെട്ടു. ആരിഫിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
