ഉപ്പള: ടിപ്പര്‍ ലോറി ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പള, നയാബസാര്‍, നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് മുഷ്ഹാബ് (21), മഞ്ചേശ്വരം, ബഡാജെ, മേലങ്കടി റോഡിലെ ഹനീഫയുടെ മകന്‍ മുഹമ്മദ് അമീന്‍ മഹ്‌റൂഫ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിലെ മുട്ടംഗേറ്റിനടുത്താണ് അപകടം. കാസര്‍കോട് ടര്‍ഫ് കോര്‍ട്ടില്‍ ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് ബൈക്കില്‍ പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് മുഷ്ഹാബ് ഉച്ചയോടെയും അമീന്‍ മഹ്‌റൂഫ് രാത്രിയോടെയുമാണ് മരിച്ചത്. മംഗ്‌ളൂരുവിലെ ശ്രീനിവാസ കോളേജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഉറ്റ സുഹൃത്തുക്കള്‍ കൂടിയായിരുന്ന ഇവരുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. ഫൗസിയയാണ് മുഹമ്മദ് മുഷ്ഹാബിന്റെ മാതാവ്. സഹോദരങ്ങള്‍: മുസ്‌ല, നദ, നൂഹ. സനീമയാണ് മെഹ്‌റൂഫിന്റെ മാതാവ്. സഹോദരങ്ങള്‍: സന, മഹ്ഷൂഖ്.
