മകന്റെ മുന്നില്‍ അച്ഛന്‍ പശുവിന്റെ കുത്തേറ്റ് മരിച്ചു; സംഭവം മകനെ സ്‌കൂളില്‍ വിടാനെത്തിയപ്പോള്‍

മകന്റെ മുന്നില്‍ അച്ഛന്‍ പശുവിന്റെ കുത്തേറ്റ് മരിച്ചു. മകനെ സ്‌കൂളില്‍ വിടാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശു കുത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ തിഗ്രിയിലാണ് സുഭാഷ് കുമാര്‍ ഝാ എന്നയാള്‍ (42) മരിച്ചത്. മകനെ സ്‌കൂളില്‍ അയക്കാനാണു സുഭാഷ് ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. ഇതിനിടയില്‍ തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു സുഭാഷിനുനേരെ പാഞ്ഞടുത്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സുഭാഷിനെ പശു കുത്തിവീഴ്ത്തുകയായിരുന്നു. സുഭാഷ് കുമാറിന്റെ മുഖത്തും തലയിലും നെഞ്ചിലും കാലിലും പശു പലവട്ടം ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ വടികൊണ്ട് അടിച്ചാണ് പശുവിനെ അകറ്റിയത്. ഉടന്‍ ഓട്ടോയില്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ പ്രദേശത്തു മുന്‍പും പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page