ജോലി സ്ഥലത്തേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകള്‍ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ സലാം ആശുപത്രിയില്‍ നഴ്‌സായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ജോമേഷ് വെളിയത്ത് ജോസഫും സഹോദരന്‍ ദീക്ഷിത്തും കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page