കാസര്‍കോട്: പൂനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. കാഞ്ഞങ്ങാട് വാഴുന്നോറടി സ്വദേശിയും മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനും വിമുക്തഭടനുമായ വി രവീന്ദ്രനാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് നടന്ന 65 പ്ലസ് വിഭാഗത്തില്‍ ട്രിപ്പില്‍ ജംപ്, 4ഃ 100 മീറ്റര്‍ റിലേ, 200 മീറ്റര്‍ ഓട്ടം എന്നിവയിലാണ് രവീന്ദ്രന്റെ നേട്ടം. ട്രിപ്പിള്‍ ജംപിലും റിലേയിലും സ്വര്‍ണ്ണം നേടി. 200 മീറ്ററില്‍ വെള്ളിയും നേടി.