കാസര്‍കോട്: സിപിഐ ജില്ലാ എ്‌സിക്യൂട്ടീവ് അംഗവും, എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറുമായ ബി വി രാജന്‍(68) കുഴഞ്ഞുവീണു മരിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് ഓട്ടോയില്‍ വരവേ വീടിനു മുന്നില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 50വര്‍ഷത്തോളം സിപിഐ യുടെടെയും പോഷക സംഘടനകളുടെയും നേതാവായിരുന്നു. അവിഭക്ത കണ്ണൂര്‍ സിപിഐ ജില്ലാ കൗണ്‍സിലംഗമായിരുന്നു. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്, എ ഐ ടി യൂ സി ജില്ലാ പ്രസിഡണ്ട്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്നു. ഭാര്യ : നാരായണി. മകള്‍ : രമ്യാ രാജന്‍. മരുമകന്‍ യദുനന്ദന്‍. പരേതരായ വി കെ പണ്ഡിതിന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, മീനാക്ഷി, പരേതരായ അപ്പയ്യ ബല്ല്യ, സാവിത്രി, ലളിത, അശ്വിന്‍ കുമാര്‍. മരണവിവരം അറിഞ്ഞ് സിപിഐ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ബെങ്കര മഞ്ചേശ്വരത്തെ വീട്ടിലെത്തി അനുശോചനം അറിയിക്കുന്നുണ്ട്.
